ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രിംകോടതി

മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുംമ്പള്ളി ഫിനാൻസ് അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹരജിയിലാണ് കോടതി വിധി.

Update: 2022-05-10 16:06 GMT
Advertising

ന്യൂഡൽഹി: ആർ.ബി.ഐ നിയന്ത്രണത്തിലുള്ള ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രിംകോടതി വിധി. കേരള മണി ലെൻഡേഴ്‌സ് ആക്ട് പ്രകാരം ഇവ നിയന്ത്രിക്കാൻ സംസ്ഥാനത്തിനാകില്ല. ആർ.ബി.ഐ നിയമ ഭേദഗതിപ്രകാരം രജിസ്റ്റർ ചെയ്തതിനാൽ ഈ സ്ഥാപനങ്ങൾക്ക് സംസ്ഥാന ആക്ട് ബാധകമാകില്ലെന്നും കോടതി പറഞ്ഞു.

സംസ്ഥാന ആക്ട് ബാധകമാകുമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രിംകോടതി വിധി. മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുംമ്പള്ളി ഫിനാൻസ് അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹരജിയിലാണ് കോടതി വിധി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News