ശനിയാഴ്ചകൾ പ്രവൃത്തി ദിനം: വിദ്യാഭ്യാസ വകുപ്പ് കലണ്ടറില്‍ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍

2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചത്

Update: 2024-06-08 01:32 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി കാര്യങ്ങൾ നടപ്പാക്കുകയാണെന്ന് കെ.എസ്.ടി.യു ആരോപിച്ചു.

ഈ അധ്യയന വർഷം തീരുന്ന 2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെയാണ് അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നതാണെന്നും യോഗങ്ങളിൽ എതിർപ്പ് അറിയിച്ചിട്ടും യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ മന്ത്രി ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്  റഹീം കുണ്ടൂർ ആരോപിച്ചു.

പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ആറു ശനിയാഴ്ചകളിൽ അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം നൽകാനും നിർദേശമുണ്ട്. എന്നാൽ, ഈ ദിവസങ്ങളിൽ കുട്ടികളെ ആരു പഠിപ്പിക്കുമെന്നതിലും വ്യക്തതയില്ലെന്ന് അധ്യാപകർ പറയുന്നു.

അതേസമയം, 220 അധ്യയന ദിവസങ്ങൾ നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് 25 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കേണ്ടി വന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന വിശദീകരണം.

Summary: Teachers unions protest against the academic calendar published by the Kerala education department making Saturdays working day

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News