സംസ്ഥാനത്ത് 'കോളനി' എന്ന പദം സർക്കാർ രേഖകളിൽ നിന്ന് ഒഴിവാക്കി

നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ വാചകങ്ങൾ പകരം ഉപയോഗിക്കണം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്

Update: 2024-06-18 10:03 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് 'കോളനി' എന്ന പദം സർക്കാർ രേഖകളിൽ നിന്ന് ഒഴിവാക്കി. മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുമ്പായി കെ.രാധാകൃഷ്ണന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. 

കോളനി എന്ന് ഉപയോഗിക്കുന്നതിൽ പലർക്കും അപകർഷതാബോധം ഉണ്ട്. അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണിത്. എല്ലാ കോളനികളുടെയും പേര് മാറ്റണമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞിരുന്നു. 

മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നിലവിൽ സർക്കാർ ഉപയോഗിക്കുന്ന കോളനി പദങ്ങൾ ഒഴിവാക്കും. നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ വാചകങ്ങൾ പകരം ഉപയോഗിക്കണം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

വൈകീട്ട്  മൂന്ന് മണിയോടെ ക്ലിഫ് ഹൗസിലെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. പൂർണ സംതൃപ്തനായാണ് മടക്കമെന്നും കഴിയുന്നതൊക്കെ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News