താനൂർ കസ്റ്റഡിമരണ കേസ്; സസ്പെൻഷനിൽ കഴിയുന്ന എസ്.ഐയ്ക്കെതിരെ കൂടുതൽ വകുപ്പ് തല നടപടിക്ക് സാധ്യത

വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തി എഫ് .ഐ.ആർ തയ്യറാക്കിയ കൃഷ്ണലാൽ ഒളിവിലാണ്.

Update: 2023-08-21 01:30 GMT
Editor : anjala | By : Web Desk

എസ്.ഐ കൃഷ്ണ ലാൽ

Advertising

മലപ്പുറം: താനൂർ കസ്റ്റഡിമരണ കേസിൽ സസ്പെൻഷനിൽ കഴിയുന്ന എസ്.ഐ കൃഷ്ണ ലാലിനെതിരെ കൂടുതൽ വകുപ്പ് തല നടപടിക്ക് സാധ്യത. സ്വകാര്യ ചാനലിനു അഭിമുഖം നൽകി സേനക്ക് കളങ്കം ഉണ്ടാക്കിയെന്നാണ് എസ്.പിയുടെ റിപ്പോർട്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉൾപെടെ പറഞ്ഞു. കേരള പൊലീസ് ആക്ടിലെ സെക്ഷൻ 31 ലംഘിച്ചതായും തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജിയും കണ്ടെത്തി. സംഭവത്തെ കുറിച്ച് തൃശ്ശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കും. മറ്റു ഉദ്യോഗസ്ഥരെ കുടുക്കനായി ഫോൺ സംഭഷണങ്ങൾ ബോധപൂർവ്വം സൃഷ്ട്ടിച്ചെടുത്തതാണെന്ന വിലയിരുത്തലാണ് ഉന്നത ഉദ്യോഗസ്ഥർ. വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തി എഫ് .ഐ.ആർ തയ്യറാക്കിയ കൃഷ്ണലാൽ ഒളിവിലാണ്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News