എല്ലാം പാര്‍ട്ടിക്കു വേണ്ടി; വിവാദത്തിനിടയിലും നിലപാടിലുറച്ച് തരൂര്‍
കോഴിക്കോട്ടെ തരൂരിന്‍റെ പരിപാട് മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചതില്‍ കുറ്റബോധമില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു
തിരുവനന്തപുരം: വിവാദത്തിനിടയിലും നിലപാടില്‍ ഉറച്ച് ശശി തരൂര്‍. താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് തരൂര്‍ ഇന്നും ആവര്‍ത്തിച്ചു. ഇന്ന് രാത്രി കേരളത്തിലെത്തുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ തരൂര്‍ വിവാദം നേതാക്കളുമായി ചര്‍ച്ച ചെയ്യും. അതിനിടെ കോഴിക്കോട്ടെ തരൂരിന്‍റെ പരിപാട് മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചതില്‍ കുറ്റബോധമില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു.
എല്ലാവരും പാര്‍ട്ടിക്ക് കീഴിലാണെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനാണ് താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് പരോക്ഷ മറുപടി തരൂര്‍ നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തി റിമാന്‍ഡില്‍ കഴിയുന്ന പ്രവര്‍ത്തകരെ ജയിലിലെത്തി തരൂര്‍ കണ്ടു. ജാമ്യത്തിനായി ഹൈക്കോടതിയില്‍ പോകാന്‍ വേണ്ട സഹായം ചെയ്യുമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്ന് മുംബൈയിലേക്ക് പോയി.
നാളെ കോഴിക്കോട്ടെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെ കേരള നേതാക്കള്‍ ഇപ്പോഴത്തെ സാഹചര്യം ധരിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ഇപ്പോഴും കോഴിക്കോടും ഡി.സി.സി ന്യായീകരിക്കുകയാണ് . ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാക്കളാകട്ടെ തല്‍ക്കാലം ഇനി കടുത്ത മറുപടി നല്‍കേണ്ടതില്ലെന്ന നിലപാടിലേക്കും മാറി.