കൊടകര കുഴൽപ്പണ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനാണ് ആത്മഹത്യക്ക് ശ്രമിച്ചത്

Update: 2021-11-20 01:42 GMT
Editor : Dibin Gopan | By : Web Desk
Advertising

കൊടകര കുഴൽപ്പണ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊടകര കേസിലെ 19ആം പ്രതിയാണ് എഡ്വിൻ. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ക്രൂരമായി മർദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മർദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിൻ ഡോക്ടർമാരോടും പൊലീസിനും മൊഴി നൽകി.

ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണ കേസിൽ 22 പ്രതികളും 216 സാക്ഷികളുമാണുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേസിൽ ഏഴാം സാക്ഷിയാണ്. കേസിൽ കെ സുരേന്ദ്രനും മകൻ ഹരികൃഷ്ണനും ഉൾപ്പെടെ 19 ബിജെപി നേതാക്കൾ സാക്ഷികളാണ്. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. പണം എത്തിയത് കർണാടകയിൽ നിന്നാണ്. പരാതിക്കാരനായ ധർമ്മരാജനെയാണ് പണം കൊണ്ടു വരാൻ ബിജെപി നേതാക്കൾ ഏൽപ്പിച്ചത്.

പണം എത്തിച്ചതിലൂടെ ബിജെപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നും കള്ളപ്പണ ഉറവിടം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ഒരുസംഘം കവർന്നത്. ഇതിൽ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.




The accused in the Kodakara money laundering case tried to commit suicide. Edwin attempted suicide in Thekkanam, Vellangalloor. Edwin is the 19th accused in the Kodakara case. He was admitted to the Medical College Hospital.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News