കാത്തിരിപ്പ് വിഫലം; പുഴയിൽ വീണ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
കടയ്ക്കൽ സ്വദേശി സിദ്ദീഖ്, ഭാര്യ നൗഫി എന്നിവരാണ് മരിച്ചത്
Update: 2023-07-30 03:13 GMT
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കടയ്ക്കൽ സ്വദേശി സിദ്ദീഖ്, ഭാര്യ നൗഫി എന്നിവരാണ് മരിച്ചത്.
പള്ളിക്കൽ പുഴയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതുകയായിരുന്നു. അൻസിലിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്.