മദ്യലഹരിയിൽ പെരുമ്പാമ്പുമായി റോഡിൽ പ്രദർശനം; യുവാവിനെതിരെ കേസ്
പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയേയാണ് പ്രദർശനം നടത്തിയത്
മദ്യലഹരിയിൽ പെരുമ്പാമ്പുമായി റോഡിൽ പ്രദർശനം നടത്തിയ യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു. സ്‌കൂട്ടറിൽ പാമ്പുമായി പ്രദർശനം നടത്തിയ മുചുകുന്ന് സ്വദേശി ജിത്തുവിനെതിരെയാണ് വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ച് കേസെടുത്തത്. ഈ മാസം ഒന്നാം തിയതി രാത്രിയാണ് സംഭവം നടന്നത്. ജിത്തു പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയേയാണ് പ്രദർശനം നടത്തിയത്.
പൊലീസ് അധികൃതർ പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി. പാമ്പ് പ്രദർശന വീഡിയോ പുറത്ത് വന്നതോടെ വനംവകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്നാണ് നടപടിയുണ്ടായത്.
The forest department has registered a case against a youth who staged a road show Drunken with a snake