രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗബാധ
രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് തൃശ്ശൂര്‍ ഡി.എം.ഒ
Update: 2021-07-13 07:49 GMT
ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗബാധ. ഡല്‍ഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍, പെണ്‍കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് തൃശ്ശൂര്‍ ഡി.എം.ഒ കെ.ജെ. റീന പറഞ്ഞു.
ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിക്ക് 2020 ജനുവരി 30നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി 21ന് കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കി ഒമ്പത് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു രോഗസ്ഥിരീകരണം. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ആലപ്പുഴ സ്വദേശിക്കായിരുന്നു രണ്ടാമത് കോവിഡ് സ്ഥിരീകരിച്ചത്.