വഖഫ് നിയമന വിവാദത്തിൽ തുടർ പ്രക്ഷോഭങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ലീഗ്

പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ നേതൃയോഗം ചേരുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു

Update: 2021-12-13 01:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

വഖഫ് നിയമന വിവാദത്തിൽ തുടർ പ്രക്ഷോഭങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മുസ്‍ലിം ലീഗ്. പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ നേതൃയോഗം ചേരുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയിൽ സ്വന്തം നിലക്ക് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് മുസ്‍ലിം ലീഗ് തീരുമാനം , കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലി സമര പ്രഖ്യാപനമാണെന്നും സർക്കാർ തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിമർശനങ്ങളെ അതെ നാണയത്തിൽ തന്നെ നേരിടുകയാണ് ലീഗ് നേതൃത്വം . വഖഫ് സംരക്ഷണ റാലിയിലെ ജന പങ്കാളിത്തമടക്കം രാഷ്ട്രീയമായി നേട്ടമാണെന്നും ലീഗ് വിലയിരുത്തുന്നു . തുടർ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ ഈ ആഴ്ച തന്നെ മുസ്‍ലിം ലീഗ് നേതൃയോഗം ചേരുമെന്നും പി.എം.എ സലാം വ്യക്തമാക്കി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News