മലപ്പുറത്തേത് എം പോക്സിൻ്റെ ക്ലേഡ് 1 വകഭേ​ദം; ഇന്ത്യയിൽ സ്ഥിരീകരിക്കുന്നത് ആദ്യമായി

വ്യാപനശേഷി കൂടുതലുള്ള വകഭേ​ദമാണിത്

Update: 2024-09-23 13:29 GMT
Advertising

മലപ്പുറം: മഞ്ചേരിയിൽ യുവാവിന് സ്ഥിരീകരിച്ചത് എം പോക്സിന്റെ പുതിയ വകഭേദമെന്ന് പരിശോധനാ റിപ്പോർട്ട്. വ്യാപനശേഷി കൂടുതലുള്ള ക്ലേഡ് 1 വകഭേ​ദമാണിത്.

യുഎഇയിൽ നിന്ന് വന്ന 38 വയസുകാരനാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എടവണ്ണ സ്വദേശിയായ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. ലോകാരോ​ഗ്യസം​ഘടന ആരോ​ഗ്യ അടിയന്തരാവസ്ഥയടക്കം പ്രഖ്യാപിച്ചിട്ടുള്ള ഒരു വകഭേ​​​​​ദമാണിത്. ക്ലേഡ് 1 ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർ യോ​ഗങ്ങൾ വിളിച്ചു ചേർത്തിട്ടുണ്ട്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News