കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയിൽ; നിലപാട് പറയാതെ സർക്കാർ
എം.കെ മുനീറാണ് വിഷയം ഉന്നയിച്ചത്
Update: 2024-02-01 06:07 GMT
തിരുവനന്തപുരം: കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. എം.കെ മുനീറാണ് വിഷയം ഉന്നയിച്ചത്.
ജാതി സെൻസസിന് കേരള സർക്കാർ അനുകൂലമാണോ എന്ന് വ്യക്തമാക്കണം. സംസ്ഥനങ്ങൾക്ക് ജാതി സെൻസസ് നടത്താമെന്ന കാര്യം സർക്കാർ വിസ്മരിക്കുകയാണെന്നും എം.കെ മുനീർ പറഞ്ഞു.
അതേസമയം, വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്താമക്കിയില്ല. ജാതി സെൻസസ് നടത്തുന്നതിൽ ഇപ്പോൾ തീരുമാനം എടുക്കില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ മറുപടി നൽകി. സുപ്രീംകോടതി വിധി വന്നശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.