നിസ്കാരമുറി ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് നിർമല കോളജ് മാനേജ്മെന്റ്

ഒരു വിഭാഗം വിദ്യാർഥിനികൾ നിസ്കാരം നടത്താൻ മുറി അനുവദിക്കണമെന്ന ആവശ്യവുമായി പ്രിൻസിപ്പളിന് നൽകിയ അപേക്ഷ പരിശോധിച്ചാണ് തീരു​മാനെമടുത്തതെന്ന് മാനേജ്മെന്റ്

Update: 2024-07-29 09:36 GMT
Advertising

കൊച്ചി: നിസ്കാരം നടത്താൻ മുറി അനുവദിക്കണമെന്ന ഒരുവിഭാഗം വിദ്യാർഥികളുടെ ആവശ്യം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി മൂവാറ്റുപുഴ നിർമല കോളജ് മാനേജ്മെന്റ് അറിയിച്ചു. ഈ വിഷയത്തിൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർ അത് അവസാനിപ്പിക്കണമെന്നും മാനേജ്മെന്റ് അറിയിച്ചു. കോളജ് അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

‘ജൂലൈ 26 ന് ഒരു വിഭാഗം വിദ്യാർഥിനികൾ നിസ്കാരം നടത്തുവാൻ മുറി അനുവദിക്കണമെന്ന ആവശ്യവുമായി പ്രിൻസിപ്പളിനെ സമീപിച്ച് അപേക്ഷ സമർപ്പിച്ചു. കോളജ് അധികൃതർ ഇതു​ പരി​ശോധിക്കുകയും ഇക്കാലമത്രയും പുലർത്തിവരുന്ന ​അതേനയം തുടരാനും, നിസ്കാരത്തിനുള്ള ആവശ്യം ഒരുതരത്തിലും അനുവദിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തുവെന്നും കുറിപ്പിൽ പറയുന്നു. ഈ വിഷയത്തിൻ തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർ അത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

വാർത്താകുറിപ്പിന്റെ പൂർണരൂപം

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് 71 വർഷമായി മികച്ച അക്കാദമിക നിലവാര വും പാരമ്പര്യവും പുലർത്തുന്ന മധ്യകേരളത്തിലെ സ്വയംഭരണ പദവിയുള്ള സ്ഥാപനമാണ് മൂവാറ്റുപുഴ നിർമല കോളജ്. മൂവായിരത്തിൽപരം വിദ്യാർഥികൾ പഠിക്കുന്ന നിർമല കോളജ് ഉയർന്ന മതേതരമൂല്യവും സാഹോദര്യവും സഹിഷ്ണുതയും ഉറപ്പുവരുത്താൻ എന്നും ശ്രദ്ധപുലർത്തുന്ന സ്ഥാപനമാണ്.

കഴിഞ്ഞ ജൂലൈ 26 വെള്ളിയാഴ്ച ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾ നിസ്കാരം നടത്തുവാൻ ഒരു മുറി അനുവദിക്കണം എന്ന ആവശ്യവുമായി പ്രിൻസിപ്പാളിനെ സമീപിച്ച് അപേക്ഷ സമർപ്പിക്കുകയുണ്ടായി. കോളേജ് ഇതു പരിശോധിക്കുകയും ഇന്ത്യൻ ഭരണഘടന അനുവദിച്ചു നല്കിയിരിക്കുന്ന ന്യുനപക്ഷ സ്ഥാപനങ്ങൾക്കുള്ള അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കോളേജ് ഇക്കാലമത്രയും പുലർത്തിവരുന്ന അതേ നയം തന്നെ തുടരുവാനും, നിസ്കാരത്തിനുള്ള പ്രസ്തുത ആവശ്യം ഒരു തരത്തിലും അനുവദിക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊള്ളുകയുമാണ് ചെയ്തി ട്ടുള്ളത്. ഈ സാഹചര്യത്തിൽ പെതുസമൂഹത്തിൽ നിന്നും സാമുദായിക രാഷ്ട്രീയ സംഘടനകളിൽ നിന്നും പ്രത്യേകിച്ച് കത്തോലിക്ക കോൺഗ്രസ്, പൂർവ്വവിദ്യാർഥി സംഘടന, അധ്യാപക-രക്ഷകർത്ത സമിതി, വൈദീക അല്മായ പ്രതിനിധികൾ, മറ്റ് മതനേതാക്കൾ തുടങ്ങിയവർ നൽകിയ പിന്തുണ നന്ദിയോടെ ഓർക്കുന്നു. പ്രസ്തുത വിഷയത്തിൻ മേൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർ അത് അവസാ നിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News