കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു, യാത്രിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇന്ന് രാവിലെ പത്ത് മണിയോടെ കളമശേരി എച്ച്എംടി ജങ്ഷനിലാണ് സ്കൂട്ടര്‍ കത്തി നശിച്ചത്
Update: 2022-12-26 11:45 GMT
എറണാകുളം: കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് സ്കൂട്ടര്‍ യാത്രിക രക്ഷപ്പെട്ടത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ കളമശേരി എച്ച്എംടി ജങ്ഷനിലാണ് സ്കൂട്ടര്‍ കത്തി നശിച്ചത്.
കളമശേരി സ്വദേശി അനഘ നായര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അനഘ കഴിഞ്ഞ വ്യാഴാഴ്ചയാണ് സുസുക്കി ആക്സസ് 125 സ്കൂട്ടര്‍ വാങ്ങിയത്. സ്കൂട്ടര്‍ പൂര്‍ണമായി കത്തിനശിച്ചു.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വാഹന ഷോറൂം അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.