പിടിതരാതെ ഇരപിടിയന്‍; കുറുക്കൻ മൂലയിൽ കടുവക്കായുള്ള തെരച്ചിൽ ഇന്നും തുടരും
ഒലിയോട്ട് വനമേഖലയിൽ പരിക്കേറ്റ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
വയനാട് മാനന്തവാടി കുറുക്കൻ മൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഒലിയോട്ട് വനമേഖലയിൽ പരിക്കേറ്റ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മയക്കുവെടി വെക്കാനുള്ള മൂന്ന് സംഘങ്ങളും വനത്തിൽ തെരച്ചിൽ തുടരുകയാണ്.
ഇന്നലെ രാത്രിയിൽ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽ നിന്ന് പരിക്കേറ്റ കടുവ തന്നെയാണ് ഈ മേഖലയിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു ദിവസമായി കടുവ വളർത്തു മൃഗങ്ങളെ ആകമിച്ചിട്ടില്ല. കടുവ ഉൾവനത്തിലേക്ക് കടന്നതായാണ് വനംവകുപ്പിന്‍റെ വിലയിരുത്തൽ. ഇതുമൂലമാണ് കഴിഞ്ഞ ദിവസം മയക്കുവെടി വെക്കാൻ കഴിയാതിരുന്നത്. എങ്കിലും കഴുത്തിൽ മുറിവേറ്റ കടുവയെ പിടികൂടി ചികിത്സ നൽകേണ്ടതുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ശനിയാഴ്ച പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ജനവാസമേഖലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.