ജവഹർ ബാലഭവനുകളിലെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളമില്ല

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ശമ്പളം നൽകാൻ സർക്കാർ ഇടപെടുന്നില്ലെന്നാണ് പരാതി

Update: 2023-03-21 01:48 GMT
Editor : Jaisy Thomas | By : Web Desk

ജവഹര്‍ ബാലഭവന്‍

Advertising

തൃശൂര്‍: സംസ്ഥാനത്തെ ജവഹർ ബാലഭവനുകളിലെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളമില്ല. വിവിധ ജില്ലകളിൽ 7 മുതൽ 10 മാസം വരെയായി ശമ്പളം കിട്ടാത്തവരുണ്ട്. വീട്ടു വാടകക്കും ഭക്ഷണ ചെലവിനുമായി ജീവനക്കാർ നെട്ടോട്ടമോടുകയാണ്. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ശമ്പളം നൽകാൻ സർക്കാർ ഇടപെടുന്നില്ലെന്നാണ് പരാതി.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ എന്നീ ജില്ലകളിലാണ് ബാലഭവനുകൾ ഉള്ളത്. ഇതിൽ തിരുവനന്തപുരം ഒഴികെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ശമ്പളം കിട്ടാത്തത്. തൃശൂർ ജില്ലയിൽ 9 അധ്യാപകർ അടക്കം 11 പേർക്ക് ശമ്പളം കിട്ടിയിട്ട് 7 മാസമായി.

2018 ലാണ് ഇവർക്കുള്ള ശമ്പള പരിഷകരണം പ്രഖ്യാപിച്ചത്. 2017 മുതൽ മുൻകാല പ്രാബല്യവും ഉറപ്പ് നൽകി. എന്നാൽ ആ ശമ്പളം കിട്ടി തുടങ്ങിയത് 2021ലാണ്. ശമ്പളം കൂട്ടിയെങ്കിലും ബാലഭവനുകൾക്കുള്ള ഗ്രാൻഡ് വർധിപ്പിച്ചില്ല. ഇതോടെ ഉള്ള ശമ്പളവും നിലച്ചു. ഇത്തവണത്തെ സംസ്ഥാന ബജറ്റിലും ഗ്രാൻഡ് കൂട്ടിയ പ്രഖ്യാപങ്ങൾ ഉണ്ടായില്ല. സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആക്ഷേപം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News