എറണാകുളത്ത് കൂട്ടക്കൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന അയൽവാസി കസ്റ്റഡിയിൽ
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
Update: 2025-01-16 16:11 GMT
കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. ഉഷ(62),മകൾ വിനീഷ(32), ജിതിൻ, വേണു എന്നിവർക്കാണ് വെട്ടേറ്റത്. ജിതിൻ ഒഴികെ മൂന്നുപേരും പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു. ഗുരുതര പരിക്കുകളോടെ ജിതിൻ ചികിത്സയിൽ തുടരുകയാണ്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊല്ലപ്പെട്ടവരുടെ അയൽവാസിയായ ചേന്ദമംഗലം സ്വദേശി റിതു ജയനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു.