വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തി; ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേര്‍ പിടിയിൽ

ഗിരീഷ്, വിനീത് എന്നിവർ വള്ളികുന്നത്തെ ആർഎസ്എസ് നേതാക്കളാണ്

Update: 2023-07-28 08:17 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: മധ്യവയസ്കയായ വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തിയ പ്രതികൾ പിടിയിൽ. കരുനാഗപ്പളളി പാഞാറ തെക്കതിൽ രതീഷ് (39), വള്ളികുന്നം കടുവിനാൽ കാഞ്ഞു കളിക്കൽ വീട്ടിൽ ഗിരീഷ് കുമാർ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണു ഭവനത്തിൽ വിനീത് (28) എന്നിവരെയാണ് പിടികൂടിയത്.

ഗിരീഷ്, വിനീത് എന്നിവർ വള്ളികുന്നത്തെ ആർഎസ്എസ് നേതാക്കളാണ്. വള്ളികുന്നത്തുള്ള സ്ത്രീയെ ഒന്നാം പ്രതി വശികരിച്ച്  നൂറനാട്ടുളള ബന്ധുവിന്റെ വീട്ടിൽ എത്തിച്ചാണ് ചിത്രം പകർത്തിയത്. പകർത്തിയ ചിത്രം രണ്ടാം പ്രതിയുടെ മൊബൈൽ ഫോണിൽ ഒന്നാം പ്രതിയായ രതിഷ് അയച്ചുകൊടുക്കുകയായിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News