എസ്.എൻ കോളജിലെ ആക്രമണം; മൂന്ന് എസ്.എഫ്.ഐക്കാർ അറസ്റ്റിൽ

ബുധനാഴ്ച നടന്ന ആക്രമണത്തിൽ 11 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

Update: 2022-12-08 19:30 GMT
Advertising

കൊല്ലം: എസ്.എൻ കോളജിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്.എഫ്.ഐക്കാർ അറസ്റ്റിൽ. രണ്ടാം വർഷ വിദ്യാർഥി ഗൗതം, മൂന്നാം വർഷ വിദ്യാർഥികളായ രഞ്ജിത്ത്, ശരത് എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച നടന്ന ആക്രമണത്തിൽ 11 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് നേതൃത്വം ആരോപിച്ചു.

കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർക്ക് പുറമെ പുറത്തു നിന്നെത്തിയ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എഫ്.ഐ നേതാക്കൾ വരെ മർദിച്ചതായി എ.ഐ.എസ്.എഫ് പ്രവർത്തകർ പറഞ്ഞിരുന്നു. മാരകായുധങ്ങളുമായാണ് ഇവരെത്തിയതെന്നും എ.ഐ.എസ്.എഫ് ആരോപിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News