തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: 'മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്'; ഉമ തോമസ്

'പാര്‍ട്ടിയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്'

Update: 2022-04-29 06:55 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ്. മത്സരിക്കുന്ന കാര്യം പിന്നീട് ആലോചിക്കാമെന്നും അവർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ഇരക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍  ഫ്രണ്ട്‌സ് ഓഫ് പി.ടി എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹത്തിൽ ഉമ തോമസ് പങ്കെടുത്തു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നടത്തുന്ന പ്രതിഷേധ പരിപാടിയായത് കൊണ്ടാണ് ചടങ്ങിൽ പങ്കെടുത്തതെന്നും ഉമ തോമസ് പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News