കുതിരാൻ തുരങ്കം; പാറപൊട്ടിക്കല്‍ അവസാന ഘട്ടത്തിലേക്ക്
അടുത്ത മാസം അവസാനത്തോടെ റോഡ് ഗതാഗത യോഗ്യമാക്കാൻ കഴിയുമെന്ന് നിർമാണ കമ്പനി വ്യക്തമാക്കി.
കുതിരാൻ തുരങ്കത്തിന് മുന്നിലെ പാറപൊട്ടിക്കൽ ഈ മാസം പൂർത്തിയാകും. അടുത്ത മാസം അവസാനത്തോടെ റോഡ് ഗതാഗത യോഗ്യമാക്കാൻ കഴിയുമെന്ന് നിർമാണ കമ്പനി വ്യക്തമാക്കി.
കുതിരാനിൽ തൃശ്ശൂരിൽ നിന്ന് പാലക്കാടേക്ക് പോകുന്ന തുരങ്കത്തിന്‍റഎ അപ്രോച്ച് റോഡിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാറപൊട്ടിക്കൽ അവസാന ഘട്ടത്തിലാണ്. . ജനുവരി 7 മുതൽ തുടങ്ങിയ പാറപൊട്ടിക്കൽ 10 ദിവസത്തിനുള്ളിൽ പൂർത്തിയാകും. തുരങ്ക കവാടത്തിന് മുന്നിലുണ്ടായിരുന്ന പാറകൾ ഭൂരിഭാഗവും പൊട്ടിച്ചു മാറ്റി. ഇനി ഒറ്റവരി പാതയോട് ചേർന്നുള്ള 50 മീറ്റർ ഭാഗത്തെ പാറപൊട്ടിക്കൽ മാത്രമാണ് ബാക്കിയുള്ളത്. സ്ഥലം നിരപ്പാക്കുന്ന പണികൾ ഉടൻ ആരംഭിക്കും. താഴ്ന്ന ഭാഗങ്ങളിൽ മണ്ണിട്ട് ഉയർത്തിയും ഉയർന്ന പ്രദേശങ്ങൾ നിരത്തിയും ഇരു തുരങ്കങ്ങളുടെയും പടിഞ്ഞാറുഭാഗം റോഡ് നിർമ്മാണത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിക്കഴിഞ്ഞു.
മാർച്ച് 31നുള്ളിൽ പണികൾ പൂർത്തിയാക്കണമെന്നാണ് കരാർ കമ്പനിക്ക് നൽകിയിരുന്ന നിർദേശം.വഴുക്കുംപാറ അടിപ്പാതയുടെ പണികൾ ഉൾപ്പെടെ തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡിന്‍റെ നിർമ്മാണം വേഗത്തിൽ നടക്കുന്നുണ്ട്. പണികൾ തുരങ്ക മുഖത്തേയ്ക്ക് അടുക്കുമ്പോഴേക്കും ബാക്കിയുള്ള പാറകൾ കൂടി പൊട്ടിച്ചു നീക്കാൻ കഴിയും.