തൃശൂർപൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു

ചടങ്ങുകൾ ഒരു മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചു

Update: 2021-04-24 04:20 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഇന്നു പുലർച്ചെ ആൽമരം പൊട്ടിവീണുണ്ടായ അപകടത്തെ തുടർന്നാണ് ചടങ്ങുകൾ ഒരു മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചത്.

രാവിലെ എട്ടു മണിക്ക് ആരംഭിച്ച് ഒൻപതു മണിയോടെ ഉപചാരം ചൊല്ലിപ്പിരിയുകയായിരുന്നു. ഇനി അടുത്ത മെയിലാണ് പൂരം നടക്കുക. പൂരത്തിന്റെ ആകർഷണീയ ഇനമായ ഇന്നു പുലർച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. 15 ആനകളുടെ എഴുന്നള്ളത്തും പതിവു പോലെ നടന്നില്ല. ഒരു ആനയെ വച്ചായിരുന്നു എഴുന്നള്ളത്ത്.

തിരുവമ്പാടി മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെ ബ്രഹ്‌മസ്വം മഠത്തിനു സമീപമുണ്ടായിരുന്ന ആൽമരത്തിന്റെ കൂറ്റൻ ശിഖരമാണ് പൊട്ടിവീണത്. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ആഘോഷക്കമ്മറ്റി അംഗങ്ങളായ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥൻ രമേശ്(56), പന്നിയത്ത് രാധാകൃഷ്ണ മേനോൻ(56) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ 13 പേർ തൃശൂർ മെഡിക്കൽ കോളജിലും ഏഴുപേർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരിൽ അന്തിക്കാട് സിഐ ജ്യോതിലാലും ഉൾപ്പെടും.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News