ബഹിരാകാശ രംഗത്ത് അമേരിക്കക്കൊപ്പം ഇന്ത്യ എത്തുന്ന കാലം വിദൂരമല്ല: ഐഎസ്ആർഒ ചെയർമാൻ

തലയാഴം ഗ്രാമപഞ്ചായത്തിലാണ് ഐ.എസ്.ആർ.ഒയുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ശിൽപശാലയും പൊതുജനങ്ങൾക്കായി ബഹിരാകാശ പ്രദർശനവും ഒരുക്കിയത്

Update: 2023-06-13 14:30 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: വിദ്യാർഥികളുടെ സ്വപ്‌നങ്ങൾക്ക് ആകാശത്തോളം നിറം പകർന്ന് ഐ.എസ്.ആർ.ഒ. ശിൽപശാല. ശാസ്ത്രവിഷയത്തിൽ അഭിരുചിയുളള ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടിയാണ് കോട്ടയം വൈക്കത്ത് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. ബഹിരാകാശരംഗത്ത് അമേരിക്കയ്ക്ക് ഒപ്പം ഇന്ത്യ എത്തുന്ന കാലം വിദൂരമല്ലെന്ന് ഐഎസ്ആർ ചെയർമാൻ എസ്.സോമനാഥൻ പറഞ്ഞു.

പേര് പോലെ തന്നെ ശൂന്യകാശത്തിന്റെ അതിരുകൾ തേടി വിദ്യാർഥികളുടെ മികച്ച പങ്കാളിത്തമായിരുന്നു ക്യാമ്പിന് ലഭിച്ചത്. സൻസദ് ആദർശ് ഗ്രാം യോജനപദ്ധതി പ്രകാരം ബിനോയ് വിശ്വം എം.പി ദത്തെടുത്ത തലയാഴം ഗ്രാമപഞ്ചായത്തിലാണ് ഐ.എസ്.ആർ.ഒയുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ശിൽപശാലയും പൊതുജനങ്ങൾക്കായി ബഹിരാകാശ പ്രദർശനവും ഒരുക്കിയത്.

ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് തുമ്പയിൽ റോക്കറ്റ് വിക്ഷേപണം കാണാനും അവസരം ഒരുക്കിയാണ് ക്യാമ്പ് അവസാനിച്ചത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News