പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം; താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം
രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ ചരക്ക് വാഹനങ്ങൾ കടത്തിവിടില്ല
Update: 2024-08-09 16:59 GMT
താമരശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിക്കുന്നതിനാൽ ശനിയാഴ്ച താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
ശനിയാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ താമരശ്ശേരി ചുരം വഴി ഹെവി വെഹിക്കിൾസ്, മൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ്, മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ലെന്ന് താമരശ്ശേരി ഡിവൈ.എസ്.പി പി. പ്രമോദ് അറിയിച്ചു.
താമരശ്ശേരിക്കും അടിവാരത്തിനും ഇടക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ മേൽപ്പറഞ്ഞ വാഹനങ്ങൾ തടഞ്ഞുനിർത്തും.