തൃശ്ശൂരിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും
Update: 2021-05-22 14:27 GMT
കോവിഡ് വ്യാപനം നിയന്ത്രിക്കാനായി നടപ്പാക്കിയ ട്രിപ്പിൾ ലോക്കഡൗണിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ തൃശൂർ ജില്ലയിൽ തുടരും. ട്രിപ്പിൾ ലോക്ക്ഡൗണിലെ നിയന്ത്രണങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും തുടരും. മരണം, ചികിത്സ എന്നിവയ്ക്ക് മാത്രമെ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് പാസ്സ്,സത്യവാങ്മൂലം എന്നിവ നിർബന്ധമാക്കി. ചൊവ്വാഴ്ച വരെ നിയന്ത്രണം തുടരും.