തൃശൂർ പൂരം പ്രതീകാത്മകമായി നടത്തും: ഒരു ഘടക ക്ഷേത്രത്തിൽ 50 പേർ മാത്രം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂരം ആര്‍ഭാടമായി നടത്തുന്നത് ശരിയല്ല എന്ന സർക്കാർ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് ഘടക ക്ഷേത്രങ്ങളുടെ തീരുമാനം

Update: 2021-04-20 07:27 GMT
Editor : rishad | By : Web Desk
Advertising

തൃശൂർ പൂരം ആഘോഷങ്ങളില്ലാതെ നടത്താൻ ഘടക  ക്ഷേത്രങ്ങളുടെ തീരുമാനം. ഒരു ഘടക ക്ഷേത്രത്തിൽ നിന്ന് 50 പേർ മാത്രം പങ്കെടുക്കും. ഒരു ആനയെ മാത്രം ഘടക ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളിപ്പിനെത്തിക്കും. ഘടക ക്ഷേത്രങ്ങളുമായി ദേവസ്വം പ്രസിഡന്റ് നടത്തിയ യോഗത്തിലാണ് തീരുമാനം. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂരം ആര്‍ഭാടമായി നടത്തുന്നത് ശരിയല്ല എന്ന സർക്കാർ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് ഘടക ക്ഷേത്രങ്ങളുടെ തീരുമാനം. രാവിലെയും രാത്രിയും ഒരു ആന പൂരം മാത്രമേ നടത്തു. ഓരോ ചെറുപൂരങ്ങളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായി എട്ട് ഘടക ക്ഷേത്ര ഭാരവാഹികള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം.

22ന് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരനട തുറന്ന് പൂരവിളമ്പരം നടത്തുന്ന ചടങ്ങിലും 50 പേർ മാത്രമേ പങ്കെടുക്കൂ. ഇതിനിടെ കോവിഡിന്റെ പശ്ചാത്തലത്തിൽ തൃശൂർപൂരം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. തൃശ്ശൂർ വെളിയന്നൂർ സ്വദേശി സുനിൽ അനിലനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

Video Report : 


Full View


Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News