തിരുവനന്തപുരം നഗരസഭയില്‍ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം
നഗരസഭയിലെ നികുതി ക്രമക്കേടില്‍ പ്രതിഷേധിച്ച് കൌണ്‍സിലര്‍മാര്‍ കൗൺസിൽ ഹാളിൽ കിടന്നു പ്രതിഷേധിച്ചു.
തിരുവനന്തപുരം നഗരസഭയിലെ നികുതി ക്രമക്കേടില്‍ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. കൌണ്‍സിലര്‍മാര്‍ കൗൺസിൽ ഹാളിൽ കിടന്നു പ്രതിഷേധിച്ചു. മേയർ വരുന്ന വഴിയിയില്‍ കിടന്ന് പ്രതിഷേധിച്ച കൌണ്‍സില്‍ അംഗങ്ങളെ പോലീസ് ബലം പ്രയോഗിച്ച നീക്കി .നഗരസഭാ ഹാളിന് പുറത്ത് കോൺഗ്രസ് കൗൺസിലർമാരും പ്രതിഷേധിച്ചു. .പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ യോഗം അവസാനിപ്പിച്ചു.
യോഗം വിജയകരമായിരുന്നുവെന്നും മുഴുവൻ അജണ്ടകളും പാസ്സാക്കിയതായും മേയർ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. വഴിയിൽ കിടന്ന ബിജെപി കൗൺസിലർമാരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റി. ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിൽ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ 24 ദിവസമായി നഗരസഭക്കുള്ളിൽ ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധസമരം തുടർന്ന് വരികയാണ്. മൂന്ന് ദിവസമായി ബി.ജെ.പി കൌണ്‍സിലര്‍മാര്‍ നിരാഹാരസമരത്തിലാണ്. നികുതിപ്പണം കൊള്ളയടിച്ചവരെ ഭരണകൂടം പിന്തുണക്കുകയാണെന്ന് പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ ആരോപിച്ചു.