കോട്ടയത്തെ ഗുണ്ടാ ആക്രമണത്തില്‍ വഴിത്തിരിവ്; ചുരുളഴിഞ്ഞത് പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക

സംഭവത്തില്‍ മല്ലപ്പള്ളി സ്വദേശിനി സുലേഖയെയും പുതുപ്പള്ളി സ്വദേശിയായ അജ്മലിനെയും പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2021-07-02 02:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോട്ടയം നഗരമധ്യത്തില്‍ രണ്ട് പേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്. ആക്രമണം പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ മല്ലപ്പള്ളി സ്വദേശിനി സുലേഖയെയും പുതുപ്പള്ളി സ്വദേശിയായ അജ്മലിനെയും പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ 10 പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം അടക്കം 12 പിടികൂടാനുണ്ട്.

ആദ്യം ഗുണ്ടാ ആക്രമണമെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റ അമീറും സാന്‍ ജോസും രക്ഷപ്പെട്ട ഷിനുവും ജ്യോതിയും പൊലീസുമായി സഹകരിച്ചില്ല. ഇതോടെ ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് പെണ്‍വാണിഭ സംഘങ്ങളുടെ ചുരുളഴിയുന്നത്. തുടർന്നാണ് പൊന്‍കുന്നം സ്വദേശി അജ്മലും മല്ലപ്പള്ളി സ്വദേശി സുലേഖ എന്ന ശ്രുതിയും പിടിയിലായി. സുലേഖയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

അജ്മലാണ് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടു വന്നത്. മാനസ് എന്ന് പറയുന്ന സുലേഖയുടെ കാമുകനെ പരിക്കേറ്റ അമീറിന്‍റെയും സാന്‍ ജോസിന്‍റെയും നേതൃത്വത്തില്‍ ആക്രമിച്ചിരുന്നു ഇതിന്‍റെ പ്രതികാരമായിട്ടാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. 10 അംഗ ക്വട്ടേഷന്‍ സംഘത്തെ അടക്കം 12 പേരെ ഇനിയും പിടികൂടാനുണ്ട്. ഗാന്ധിനഗർ കേന്ദ്രീകരിച്ച് ഒന്നിച്ച് പെണ്‍വാണിഭം നടത്തിയ ഇവർ ലോക്ഡൌണിന് മുന്‍പാണ് രണ്ട് ഗ്രൂപ്പായി തിരിഞ്ഞത്. പൊന്‍കുന്നം സ്വദേശിനി ജ്യോതിയുടേയും മല്ലപ്പള്ളി സ്വദേശിനി സുലേഖയുടേയും നേതൃത്വത്തിലായിരുന്നു ഇവരുടെ പ്രവർത്തനം.


Full View


ജ്യോതിയും കൂട്ടരും സാമ്പത്തികമായി കൂടതല്‍ നേട്ടമുണ്ടാക്കിയതോടെയാണ് തർക്കം രൂക്ഷമായത്. തുടർന്ന് അമീറും സാന് ജോസും ഷിനുവും ചേർന്ന് സുലേഖയെയും കാമുകനെയും ആക്രമിച്ചു. ഇതിന്‍റെ പ്രതികാരമായിട്ടാണ് ക്വട്ടേഷന്‍ നല്‍കിയത്. നിലവില്‍ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ പെണ്‍വാണിഭം കണ്ടെത്തിയ സാഹചര്യത്തില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News