ശ്രീനിവാസന്‍ വധക്കേസ്: നാലു പേരെ കൂടി അറസ്റ്റ് ചെയ്തു
മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറുപേരില്‍ മൂന്നുപേരാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്
പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാലു പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അബ്ദുറഹ്മാൻ, ഫിറോസ് എന്നിവരുടെ അറസ്റ്റ് രേഖപെടുത്തി. ഗൂഢാലോചനയിൽ പങ്കെടുത്ത റിഷിൽ, ബാസിത്ത് എന്നിവരും അറസ്റ്റിലായി. ബാസിത്തും റിഷിലുമാണ് കൊലപെടുത്തേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറുപേരില്‍ മൂന്നുപേരാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ നേരിട്ട് വെട്ടിയ ആദ്യ ആളിനെയാണ് അന്വേഷണസംഘം പിടികൂടിയിട്ടുള്ളത്. വധഗൂഢാലോചനയില്‍ പങ്കെടുക്കുകയും വാഹനമോടിച്ചെത്തി കൊലയ്ക്കുശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത യുവാവും കസ്റ്റഡിയിലുണ്ട്.
അതേസമയം സുബൈർ വധ കേസിൽ 3 പേർ മാത്രമാണ് ഉൾപെട്ടതെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കിയാൽ സുബൈർ വധ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. സുബൈര്‍ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാന്‍റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
summary-two in police custody over RSS activist Srinivasan's Death