ഫാത്തിമ ലത്തീഫ് മരണം; അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ലെന്ന് പിതാവ്

കേരള മുഖ്യമന്ത്രി, ഗവർണർ, തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയവരെ നേരിൽ കാണുമെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു

Update: 2021-11-06 07:17 GMT
Editor : abs | By : Web Desk
Advertising

മദ്രാസ് ഐഐടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കേസിൽ  അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ലെന്ന് പിതാവ് അബ്ദുൾ ലത്തീഫ്. ഫാത്തിമ മരിച്ചിട്ട് ഒമ്പതിന് രണ്ട് വർഷം തികയുകയാണ്. എട്ട് മാസം മുൻപ് സിബിഐ സംഘം വീട്ടിൽ വന്ന് പോയതല്ലാതെ മറ്റൊരു വിവരവുമില്ലെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.

അന്വേഷണ പുരോഗതി അറിയില്ല, മൂന്ന് മാസം മുൻപ് മകളുടെ ഒരു പ്രൊഫസർ രാജിവെച്ചിരുന്നു. രാജിക്കത്തിൽ ഫാത്തിമയുടെ പേര് പ്രതിപാദിക്കുകയും ചെയ്തിരുന്നു. കേരള മുഖ്യമന്ത്രി, ഗവർണർ, തമിഴ്‌നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയവരെ നേരിൽ കാണുമെന്നും എകെ സ്റ്റാലിനെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.

ആരോപണ വിധേയരായ അധ്യാപകർ ഇപ്പോഴും അവിടെ ഉണ്ട്. ഫാത്തിമയുടെ സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാം. അന്വേഷണ സംഘം എന്ത് ചെയ്‌തെന്ന് അറിയില്ലെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.

മദ്രാസ് ഐ.ഐ.ടി വിദ്യാർഥിയായ ഫാത്തിമാ ലത്തീഫിനെ ഹോസ്റ്റൽ മുറിയിലാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു കാരണക്കാരൻ അധ്യാപകൻ സുദർശൻ പത്മനാഭൻ ആണെന്ന് ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. മറ്റ് രണ്ട് അധ്യാപകർക്കെതിരെയും ആരോപണമുയർന്നു. എന്നാൽ ആരോപണവിധേയർക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തിയ തമിഴ്‌നാട് കോട്ടൂർപുരം പൊലീസിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കേസ് ചെന്നൈ സിറ്റി പോലീസിന്റെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെയാണ് കേസ് സി.ബി.ഐക്കു കൈമാറിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News