അരിക്കൊമ്പനെ പിടികൂടുന്നതിൽ അനിശ്ചിതത്വം തുടരുന്നു; മുതലമട പഞ്ചായത്തിൽ ഇന്ന് ഹര്‍ത്താല്‍

അസമിൽ നിന്ന് ജി.എസ്.എം കോളർ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകുന്നതാണ് കാരണം

Update: 2023-04-11 00:55 GMT
Editor : Jaisy Thomas | By : Web Desk

അരിക്കൊമ്പന്‍

Advertising

ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. അസമിൽ നിന്ന് ജി.എസ്.എം കോളർ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകുന്നതാണ് കാരണം. വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ചേരാനിരുന്ന ഉദ്യോഗസ്ഥതല യോഗവും മാറ്റി വെച്ചു.


പുതിയ റേഡിയോ കോളർ എത്തിയ ശേഷമാകും യോഗം ചേരുക. അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിനെതിരെ പ്രതിഷേധം കനക്കുകയാണെങ്കിലും കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ നടപടികൾ തുടരാനാണ് വനം വകുപ്പിന്‍റെ തീരുമാനം. കുംകിയാനകളും ദൗത്യ സംഘാംഗങ്ങളും ചിന്നക്കനാലിൽ തുടരുകയാണ്. ദൗത്യം നീളുന്നത് വനം വകുപ്പിന് വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്.അരിക്കൊമ്പന്‍റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ എത്രയും വേഗം ആനയെ പിടികൂടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി . രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ . പഞ്ചായത്ത് സർവ്വകക്ഷി പ്രതിനിധി സംഘമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് .

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News