അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് ; അന്വേഷണം ക്രൈംബ്രാഞ്ചിന്

സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഉത്തരവിട്ടത്

Update: 2023-01-24 15:21 GMT

ക്രൈംബ്രാഞ്ച് കാര്യാലയം

Advertising

കണ്ണൂർ: അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഉത്തരവിട്ടത്.

ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ റേഞ്ച് എസ്.പി എം. പ്രദീപ് കുമാറിനാണ് മേല്‍നോട്ടച്ചുമതല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ ആൻഡ് കാസര്‍ഗോഡ് യൂനിറ്റ് ഡി.വൈ.എസ്.പി ടി. മധുസൂദനന്‍ നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍മാരായ ജി.ഗോപകുമാര്‍, എം.സജിത്ത്, ആര്‍.രാജേഷ് എന്നിവര്‍ അംഗങ്ങളായിരിക്കും.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.എ.ബിനുമോഹന്‍, ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരി എന്നിവര്‍ സംഘത്തെ സഹായിക്കും. കണ്ണൂര്‍ സിറ്റി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 23 ക്രൈം കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയൊന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് അറിയിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News