ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി
ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
Update: 2022-05-01 02:49 GMT
കോഴിക്കോട്: ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി. പതിമൂന്ന് പശു, ബില്‍ഡിങ് സാമഗ്രികള്‍, 2200 ലിറ്റര്‍ ഡീസല്‍ എന്നിവയുമായി ആന്ത്രോത്ത് ദ്വീപിലേക്ക് പോയ ഉരുവാണ് അപകടത്തില്‍പ്പെട്ടത്. ബേപ്പൂരില്‍ നിന്നും കടലിലേക്ക് പോയി ഏഴ് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് 50 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ഉരു മുങ്ങിയത്. ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. നിലവിൽ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്. ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെട്ട തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് കരയിലേക്ക് കൊണ്ടുവന്നത്. ബേപ്പൂരിൽ നിന്നും പോയ അബ്ദുൽ റസാഖിന്‍റെ ഉരുവാണ് 10 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയത്. ഇന്നലെ രാത്രിയാണ് ആന്ത്രോത്തിലേക്ക് ഉരു പുറപ്പെട്ടത്.