സിപിഎം-ബിജെപി കത്ത് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല: വി. ശിവൻകുട്ടി
1991ൽ പാലക്കാട് നഗരസഭാ ചെയർമാനായി മത്സരിച്ച സിപിഎം നേതാവ് എം.എസ് ഗോപാലകൃഷ്ണൻ ബിജെപി പിന്തുണ തേടിയെന്നായിരുന്നു ആരോപണം.
Update: 2024-10-27 05:48 GMT
തിരുവനന്തപുരം: 1991ൽ പാലക്കാട് നഗരസഭയിൽ സിപിഎം ബിജെപിയുടെ പിന്തുണ തേടിയെന്ന ആരോപണം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഐക്യ കേരളം രൂപീകരിച്ച ശേഷം നിരവധി രാഷ്ട്രീയ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്. അതെല്ലാം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
1991ൽ പാലക്കാട് നഗരസഭാ ചെയർമാനായി മത്സരിച്ച സിപിഎം നേതാവ് എം.എസ് ഗോപാലകൃഷ്ണൻ ബിജെപി പിന്തുണ തേടിയെന്നായിരുന്നു ആരോപണം. പിന്തുണക്കണമെന്ന് അഭ്യർഥിച്ച് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ പ്രസിഡന്റിന് അയച്ച കത്ത് ബിജെപി നേതാവായ സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.