വധുവിന്‍റെ പിതാവിനെ അടിച്ചുകൊന്ന കേസ്; നാല് പ്രതികളെയും റിമാൻഡ് ചെയ്തു

വടശ്ശേരിക്കോണം സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ജിഷ്ണു, ജിജിൻ, മനു, ശ്യാം എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്

Update: 2023-06-29 08:09 GMT
Editor : Jaisy Thomas | By : Web Desk

കൊല്ലപ്പെട്ട രാജു/  അറസ്റ്റിലായ പ്രതികള്‍

Advertising

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വിവാഹ വീട്ടിൽക്കയറി വധുവിന്‍റെ പിതാവിനെ അടിച്ചുകൊന്ന കേസിൽ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. വടശ്ശേരിക്കോണം സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ജിഷ്ണു, ജിജിൻ, മനു, ശ്യാം എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അച്ഛന്‍റെ കൊലപാതകികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് മകൻ ശ്രീഹരി പറഞ്ഞു.

ശ്രീലക്ഷ്മി എന്ന വീടും വടശ്ശേരിക്കോണം എന്ന നാടും ഇതുവരെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. കുടുംബത്തിന്‍റെ തണലായിരുന്ന മനുഷ്യന് നീതി ലഭിക്കണമെന്ന് ഉറ്റവർ പറയുന്നു. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് നൽകും. കൊല്ലപ്പെട്ട രാജുവിന്‍റെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രതികളെ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് ഇന്നുണ്ടാകില്ല. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതികളിൽ ഒരാളായ ജിജിൻ എന്നാണ് പൊലീസ് നിഗമനം. ലഹരി ഉപയോഗിച്ചായിരുന്നോ അക്രമം എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News