ടി.പി.ആര്‍ നിശ്ചയിക്കുന്ന രീതി അശാസ്ത്രീയമെന്ന് വി.ഡി സതീശന്‍

ടി.പി.ആർ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ വിദഗ്ധ സമിതി അംഗം ടി.എസ് അനീഷ് തള്ളി

Update: 2021-07-13 07:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം. ടി.പി.ആര്‍ നിശ്ചയിക്കുന്ന രീതി അശാസ്ത്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ടി.പി.ആർ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ വിദഗ്ധ സമിതി അംഗം ടി.എസ് അനീഷ് തള്ളി.

ലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ത്തി നിര്‍ത്തുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം. നിലവിലെ രീതിയില്‍ മാറ്റം വേണമെന്ന ആവശ്യവും സതീശന്‍ മുന്നോട്ട് വെച്ചു. എന്നാല്‍ ടി.പി.ആര്‍ നിശ്ചയിക്കുന്ന രീതി മാറ്റണമെന്ന വാദത്തില്‍ കഴമ്പില്ലെന്ന നിലപാടിലാണ് വിദഗ്ധ സമിതി അംഗം ഡോ ടി.എസ് അനീഷ്. രോഗലക്ഷണമുള്ളവർ ടെസ്റ്റ് നടത്തുന്നത് രോഗപ്രതിരോധപ്രവർത്തനങ്ങള്‍ക്ക് സഹായകരമാണെന്നാണ് വിദഗ്ധ സമിതിയുടെ നിലപാട്. നിയന്ത്രണങ്ങളുണ്ടായിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്തത് ഗുരുതരമല്ലെന്ന നിലപാടിലാണ് വിദഗ്ധ സമിതി.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News