നാല് വോട്ടിന് വേണ്ടി ഒരു വർഗീയവാദിയുടേയും തിണ്ണ നിരങ്ങാൻ പോയിട്ടില്ല: വി.ഡി സതീശന്‍

കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണെന്ന വി.എം സുധീരന്‍റെ ആരോപണങ്ങളെ വി.ഡി സതീശന്‍ തള്ളി

Update: 2022-06-07 08:34 GMT
Advertising

തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി ഒരു വർഗീയവാദിയുടേയും തിണ്ണ നിരങ്ങാൻ കോണ്‍ഗ്രസ് പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരു പോലെ ചെറുക്കപ്പെടണം. സോഷ്യൽ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് വർഗീയവാദികളെ പ്രീണിപ്പിക്കുന്ന നയം സർക്കാർ ഉപേക്ഷിക്കണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. 

കോണ്‍ഗ്രസിന്  മൃദു ഹിന്ദുത്വ നിലപാടാണെന്ന വി.എം സുധീരന്‍റെ ആരോപണങ്ങളെ വി.ഡി സതീശന്‍ തള്ളി. കോൺഗ്രസിന് മൃതുഹിന്ദദുത്വമില്ല. കാവി മുണ്ടുടുക്കുന്നവരും ചന്ദനം തൊട്ടവരും എല്ലാം  സംഘ്പരിവാറല്ല. മതനിരാസമല്ല മതങ്ങളെ ഉൾക്കൊള്ളലാണ് മതേതരത്വം എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് അമ്പലത്തിൽ പോയി പ്രാർഥിച്ചാൽ ഉടന്‍ മൃതു ഹിന്ദുത്വമാവുമോ എന്ന് ചോദിച്ച വി.ഡി സതീശന്‍ തെറ്റായ വ്യാഖ്യാനമാണിതെന്ന്  കൂട്ടിച്ചേര്‍ത്തു. 

സർക്കാര്‍ 600 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നല്‍കി.  അതില്‍ 570 എണ്ണം നടപ്പാക്കിയെന്നാണ് അവകാശ വാദം. എന്നാല്‍ അതില്‍ 100 വാഗ്ദാനങ്ങൾ പോലും നടപ്പാക്കിയിട്ടില്ലെന്നും  ഇക്കാര്യം തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. 

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News