ഫറോക്ക് സി.ഐ അപമാനിച്ചെന്ന് ആത്മഹത്യ ചെയ്ത പോക്സോ കേസിലെ ഇര
Update: 2022-01-23 07:25 GMT
ഫറോക്ക് സി.ഐ അപമാനിച്ചെന്ന് തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്സോ കേസിലെ ഇരയുടെ കുറിപ്പ്. സി.ഐയും കേസിലെ പ്രതികളുമാണ് തന്റെ ദുരവസ്ഥക്ക് കാരണം. പ്രതിശ്രുത വരനെ സിഐ മർദിച്ചുവെന്നും കത്തിൽ പറയുന്നു.
ഈ മാസം പത്തൊമ്പതിനാണ് പോക്സോ കേസിലെ ഇര ആത്മഹത്യ ചെയ്തത്. നേരത്തെ ഈ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ എഴുതിയ കത്താണ് പുറത്ത് വന്നത്. രണ്ട് വർഷം മുൻപ് നടന്ന പീഡനത്തിൽ പരാതി പറയാൻ പോലീസിനെ സമീപിച്ചപ്പോഴുണ്ടായ ദുരനുഭവമാണ് കത്തിലുള്ളത്.
അന്നത്തെ സി.ഐക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്. തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയും തന്നെ മോശം പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും കുറിപ്പിലുണ്ട്.
News Summary : Victim in Pocso case who committed suicide after being insulted by the CI