അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൈക്കൂലിയൊഴുക്ക്, ഓഫീസ് അടച്ചിട്ട് ജീവനക്കാരുടെ മയക്കം; വിജിലൻസ് പരിശോധന തുടരുന്നു

പൂവാറിൽ ഓഫീസ് അടച്ചിട്ട് ജീവനക്കാർ ഉറങ്ങുന്നതും വിജിലൻസ് കണ്ടെത്തി

Update: 2023-08-27 15:30 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപകമായി കൈക്കൂലി പണം കണ്ടെത്തി. പാറശാല ചെക്ക് പോസ്റ്റിൽ നിന്ന്11,900 രൂപ വിജിലൻസ് പിടിച്ചെടുത്തു. പൂവാറിൽ ഓഫീസ് അടച്ചിട്ട് ജീവനക്കാർ ഉറങ്ങുന്നതും വിജിലൻസ് കണ്ടെത്തി.

പാറശാല ചെക്ക് പോസ്റ്റിൽ നിന്ന് പിടികൂടിയത് 11900 രൂപയാണ്. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് 6000 രൂപ പിടിച്ചു. ഗോപാലപുരം - 3950 രൂപ, വേലന്താവളം- 4700 രൂപയും പിടികൂടി.

സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന തുടരുകയാണ്. "ഓപ്പറേഷൻ ട്രഷർ ഹണ്ട്" എന്ന പേരിൽ നടത്തിയ പരിശോധനയിൽ പാറശ്ശാല ചെക്ക് പോസ്റ്റിൽ നിന്ന് കൈക്കൂലിപ്പണം പിടികൂടി. ഏജന്റുമാർ മുഖേന എത്തിയ പണമാണ് പിടികൂടിയത്.

ഇന്ന് പുലർച്ചെ സംസ്ഥാനത്തെ 70 ചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനയിലാണ് പാറശ്ശാല ചെക്ക് പോസ്റ്റിൽ നിന്ന് കൈക്കൂലിപ്പണം കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്ക് നൽകാനുള്ള കൈക്കൂലി ചെക്ക് പോസ്റ്റിന് സമീപത്തുള്ള കടയിൽ നൽകുകയാണ് രീതി. ഇങ്ങനെ കടയിൽ എത്തിയ പണമാണ് വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തിയത്. നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിലെ അഴിമതി കണ്ടെത്തുന്നതിനാണ് വിജിലൻസ് പരിശോധന നടത്തിയത്.

മോട്ടോർ വാഹനം, എക്സൈസ്, മൃഗസംരക്ഷണം, എന്നീ വകുപ്പുുകളിൻ കീഴിലെ ചെക്ക് പോസ്റ്റുുകളിൽ നടത്തുന്ന പരിശോധന ഇപ്പോഴും തുടരുകയാണ്. എക്സൈസ് വകുപ്പിന്റെ കീഴിലുള്ള 39 അതിർത്തി ചെക്ക് പോസ്റ്റുുകളിലും, മോട്ടോർ വാഹന വകുപ്പിന്റെ കീഴിലെ 19 ചെക്ക് പോസ്റ്റുുകളിലും, മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 കന്നുകാലി ചെക്ക് പോസ്റ്റുുകളിലുമാണ് മിന്നൽ പരിശോധന നടന്നു വരുന്നത്.

ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നു വരുന്ന വാഹനങ്ങളിൽ മതിയായ പരിശോധന നടത്താതെ ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങി സംസ്ഥാനത്തേക്ക് കടത്തി വിടുന്നതായും ഇതുവഴി സർക്കാർ ഖജനാവിന് സാമ്പത്തിക നഷ്ടം വരുത്തുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News