വീട്ടില്‍ വോട്ട്; സംസ്ഥാനത്ത് 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

വീട്ടില്‍ വോട്ട് ഏപ്രില്‍ 25 വരെ തുടരും

Update: 2024-04-21 14:33 GMT
Advertising

തിരുവനന്തപുരം: വീട്ടില്‍ വോട്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയില്‍ ഇതുവരെ 1 ,42,799 പേരാണ്  വോട്ടു ചെയ്തത്. 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് തുടരും.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് വീട്ടില്‍ വോട്ട് പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

അതേസമയം തിരുവനന്തപുരത്ത് മരിച്ചവരുടെ പേരില്‍ വോട്ടിനപേക്ഷിച്ചെന്ന ആരോപണവും കാസര്‍കോട് മണ്ഡലത്തിലെ കല്ല്യാശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതുമായും പരാതികള്‍ നേരത്തെ ഉയര്‍ന്നു വന്നിരുന്നു. വീട്ടിലെ വോട്ടില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News