എല്ലാവര്‍ക്കും വോട്ട്; ഹൈക്കോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി എസ്.എൻ.ഡി.പി യോഗം
കമ്പനി നിയമത്തിൽ ഇളവ് ആവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിക്കുക.
എസ്.എൻ.ഡി.പി അംഗങ്ങളുടെ വോട്ടവകാശ വിധി മറികടക്കാൻ സംസ്ഥാന സർക്കാരിനെ സമീപിക്കാൻ എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനം. കമ്പനി നിയമത്തിൽ ഇളവ് ആവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിക്കുക. ആറുമാസത്തിനുള്ളിൽ അനുമതി വാങ്ങിയെടുക്കലാണ് ലക്ഷ്യം. പ്രാതിനിധ്യവോട്ടവകാശം വഴിയാണ് ഏറെ വർഷങ്ങളായി വെള്ളാപ്പള്ളി നടേശൻ യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
നിലവിലെ വോട്ടിംഗ് രീതി ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഫെബ്രുവരി അഞ്ചാം തീയതി നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ച് വരണാധികാരി പ്രസ്താവന ഇറക്കിയത്. എസ്.എൻ.ഡി.പിയോഗം നടത്തുന്ന ഏത് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ എല്ലാം അംഗങ്ങൾക്കും അവകാശമുണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിൽ ബെഞ്ചിന്‍റെ വിധി.. കമ്പനി നിയമപ്രകാരം പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്താൻ അനുമതി നൽകി കേന്ദ്രസർക്കാർ 1974 ൽ പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആ ഉത്തരവ് പ്രകാരം 100 സ്ഥിരാംഗങ്ങളിൽ നിന്ന് ഒരു പ്രതിനിധിക്ക് പൊതുയോഗത്തിൽ പങ്കെടുത്ത് വോട്ട് ചെയ്യാം എന്നായിരുന്നു വ്യവസ്ഥ.
ഇത് റദ്ദാക്കിയതോടെ എല്ലാ അംഗങ്ങൾക്കും വോട്ട് ചെയ്യാൻ അവകാശമുണ്ടായിരിക്കുകയാണ്. ഇതോടെ നോട്ടിഫിക്കേഷൻ അടക്കമുള്ള എല്ലാ തെരഞ്ഞെടുപ്പ് നടപടികൾ ആദ്യം മുതൽ നടത്തേണ്ടി വരും. ഇതിനാണ് തെരഞ്ഞെടുപ്പ് നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ചീഫ് റിട്ടേണിംഗ് ഓഫീസർ തീരുമാനിച്ച