സിബിഐയ്ക്ക് കത്തയച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്ന സിബിഐ കുറ്റപത്രം പെൺകുട്ടികളുടെ അമ്മ നേരത്തെ തള്ളിയിരുന്നു

Update: 2021-12-29 12:48 GMT
Editor : afsal137 | By : Web Desk
Advertising

സിബിഐയ്ക്ക് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ കത്ത്. കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ അമ്മ സിബിഐയ്ക്ക് കത്തയച്ചത്. സിബിഐ ധാർമ്മിക ഉത്തരവാദിത്തം നിർവഹിച്ചില്ലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ കുറ്റപ്പെടുത്തി.

പെൺകുട്ടികളുടേത് കൊലപാതകമെന്ന് മൊഴി നൽകിയിട്ടും സിബിഐ അത് മുഖവിലയ്‌ക്കെടുത്തില്ലായെന്നും പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു. സംഭവത്തിൽ കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകൾ സാക്ഷികളും സമരസമിതിയും നൽകിയിരുന്നു. തൻറെയും ഭർത്താവിൻറെയും സാക്ഷികളുടെയും നുണപരിശോധന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആരും അത് കണക്കിലെടുത്തില്ല. ധൃതിപിടിച്ച് കുറ്റപത്രം നൽകിയതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. മാത്രമല്ല അന്തിമ കുറ്റപത്രത്തിന് മുമ്പ് തന്നെയും ഭർത്താവിനെയും കേൾക്കാൻ സിബിഐയ്ക്ക് ധാർമിക ബാധ്യതയുണ്ടെന്നും പെൺകുട്ടികളുടെ അമ്മ കത്തിൽ സൂചിപ്പിക്കുന്നു. സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനാണ് വാളയാർ അമ്മ കത്തയച്ചത്.

വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്ന സിബിഐ കുറ്റപത്രം പെൺകുട്ടികളുടെ അമ്മ നേരത്തെ തള്ളിയിരുന്നു. വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്നും നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്നാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ സിബിഐ അന്വേഷണത്തിൽ നീതി കിട്ടിയില്ലെന്നും, മുൻ അന്വേഷണ സംഘത്തിന്റെ തെറ്റ് സിബിഐ ആവർത്തിക്കുകയാണെന്നും കുട്ടികളെ കൊലപ്പെടുത്തിയതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. പൊലീസ് പിടികൂടിയ പ്രതികൾ തന്നെയാണ് കുറ്റവാളികളെന്ന് വിശദീകരിച്ച സിബിഐ പാലക്കാട് പോക്സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചുിരുന്നു. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്ത കൃഷ്ണനാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയത്.

മരിച്ച ആദ്യ പെൺകുട്ടിയെ കൊലപ്പെടുത്തയത് വി.മധു, ഷിബു, എം മധു എന്നിവരാണ്. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വി. മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്ത്രിൽ വ്യക്തമാക്കിയിരിക്കുന്നു. ബലാത്സംഗം, ആത്മഹത്യ പ്രേരണ, പോക്സോ എന്നീ വകുപ്പുകൾ കൂട്ടിച്ചേർത്താണ് സിബിഐയുടെ കുറ്റപത്രം. അതേ സമയം സിബിഐ സമർപ്പിച്ച കുറ്റപത്രം ഒരു നിലയ്ക്കും അംഗീകരിക്കാൻ കഴിയുന്നതല്ലായെന്ന് വാളയാർ സമര സമിതി നേതാവ് സി.ആർ നീലകണ്ഠൻ പറഞ്ഞു. ഒന്നുകിൽ സിബിഐ ഗൗരവത്തോടെയല്ല കേസിനെ സമീപിച്ചത്, അല്ലെങ്കിൽ ആദ്യമേ സംശയിക്കുന്നത് പോലെ കേസിൽ അട്ടിമറി നടന്നിട്ടുണ്ടാകും എന്നാണ് പറയാനുള്ളത്. കുറ്റപത്രം പഠിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News