മെഡിക്കൽ കോളജ് വിദ്യാർഥിയെ വാർഡൻ ബൂട്ടിട്ട് ചവിട്ടിയ സംഭവം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു
ചീഫ് വാർഡൻ ഡോ.സന്തോഷ് കുര്യാക്കോസിനെതിരായിരുന്നു പരാതി. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് അന്വേഷണത്തിന് പ്രിൻസിപ്പൽ ഉത്തരവിട്ടത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ചീഫ് വാർഡൻ വിദ്യാർഥിയെ ബൂട്ടിട്ട് ചവിട്ടിയെന്ന പരാതിയിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. മെഡിസിൻ വിഭാഗം തലവൻ ഡോ. ജയേഷ് കുമാർ ചെയർമാനായ കമ്മിറ്റിക്കാണ് അന്വേഷണ ചുമതല. ചീഫ് വാർഡൻ ഡോ.സന്തോഷ് കുര്യാക്കോസിനെതിരായിരുന്നു പരാതി. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് അന്വേഷണത്തിന് പ്രിൻസിപ്പൽ ഉത്തരവിട്ടത്.
എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ ബൂട്ടിട്ട് ചവിട്ടിയെന്നാരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. ഹോസ്റ്റലില്‍ കിടന്നുറങ്ങുന്നതിനിടെ പ്രകോപനമില്ലാതെ വാര്‍ഡന്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും പൊലീസിലും പരാതി നല്‍കിയിരുന്നു.
ഹോസ്റ്റലില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ ചീഫ് വാര്‍ഡനായ ഡോക്ടര്‍ സന്തോഷ് കുര്യാക്കോസ് ഉപദ്രവിച്ചതായാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പ്രകോപനമൊന്നുമില്ലാതെ ബൂട്ടിട്ട് ചവിട്ടുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. വാര്‍ഡനെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയത്.
മുമ്പും വാര്‍ഡന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതായി വിദ്യാര്‍ഥികള്‍ പറയുന്നു. വാര്‍ഡനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. നാളെ പ്രിന്‍സിപ്പല്‍, വിദ്യാര്‍ഥി പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.