കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി വയനാട് എൽഡിഎഫ് സ്ഥാനാർഥി
പ്രിയങ്ക ഗാന്ധി വയനാട്ടിൽ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്ന് സത്യൻ മൊകേരി പറഞ്ഞു
Update: 2024-11-11 05:07 GMT


കോഴിക്കോട്: വയനാട് എൽഡിഎഫ് സ്ഥാനാർഥിയായ സത്യൻ മൊകേരി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കാരന്തൂർ മർക്കസിൽ എത്തിയാണ് സത്യൻ മൊകേരി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരെ കണ്ടത്. സൗഹൃദ സന്ദർശനം ആയിരുന്നു എന്ന് സത്യൻ മൊകേരി പറഞ്ഞു.
പ്രിയങ്ക ഗാന്ധി വയനാട്ടിൽ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും തിരുനെല്ലിയിലെ കോൺഗ്രസ് കിറ്റ് വിതരണം ചട്ടവിരുദ്ധമാണെന്നും സത്യൻ മൊകേരി ആരോപിച്ചു. മേപ്പാടി കിറ്റ് വിവാദത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.