'ഈ ഇട്ട ഡ്രെസ് മാത്രമേയുള്ളൂ... എല്ലാം പോയി; എല്ലാം ദൈവം തന്നതല്ലേ, വിഷയമല്ല...'
''കുട്ടികളെയും കുടുംബത്തെയും കൂട്ടി ഉമ്മാനെ കാണാന്‍ പോയതുകൊണ്ട് രക്ഷപ്പെട്ടതാണ്. അയല്‍ക്കാരായി ഒരു വീടാണുണ്ടായിരുന്നത്. ആ കുടുംബം പൂര്‍ണമായും പോയി.''
കല്‍പറ്റ: ''കുട്ടികളെയും കുടുംബത്തെയും കൂട്ടി ഉമ്മാനെ കാണാന്‍ പോയതുകൊണ്ട് രക്ഷപ്പെട്ടതാണ്. എല്ലാം പോയി. ഇപ്പോള്‍ ഉടുത്ത വസ്ത്രം മാത്രമേയുള്ളൂ. പോയ്‌ക്കൊട്ടേ.. ഒന്നും വിഷയമല്ല. എല്ലാം ദൈവം തന്നതല്ലേ...''
മുണ്ടക്കൈയില്‍ കുത്തിയൊലിച്ച ദുരന്തത്തില്‍നിന്ന് ബാപ്പുവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തലേദിവസം മക്കളെയും ഭാര്യയെയും കൂട്ടി അകലെയുള്ള മാതാവിനെ കാണാന്‍ പോയതായിരുന്നു. മലവെള്ളപ്പാച്ചിലില്‍ വീടടക്കം ഒലിച്ചുപോയ നടുക്കുന്ന വാര്‍ത്തയാണ് ഇന്നു രാവിലെ അറിയുന്നത്.
''കുട്ടികളെയും കുടുംബത്തെയും കൂട്ടി ഉമ്മാനെ കാണാന്‍ പോയതുകൊണ്ട് രക്ഷപ്പെട്ടതാണ്. എല്ലാം പോയി. ഇപ്പോള്‍ ഉടുത്ത വസ്ത്രം മാത്രമേയുള്ളൂ. പോയ്‌ക്കൊട്ടേ.. ഒന്നും വിഷയമല്ല. എല്ലാം ദൈവം തന്നതല്ലേ.
അയല്‍ക്കാരായി ഒരു വീടാണുണ്ടായിരുന്നത്. ആ കുടുംബം പൂര്‍ണമായും പോയി. അവരെ കിട്ടിയില്ല. ഇവിടെ മുഴുവന്‍ വീട് തന്നെയായിരുന്നു. 250നടുത്ത് വീടുകളുണ്ടായിരുന്നു. മരണസംഖ്യയെ കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല. കുറച്ചു കഴിഞ്ഞാലേ ഇനി കുടുംബത്തില്‍ എത്രപേര്‍ ബാക്കിയുണ്ടെന്ന് അറിയാനാകൂ. ദൈവത്തിന്റെ വിധി. അതു തടുക്കാന്‍ പറ്റില്ലല്ലോ.. എന്റെ ഉമ്മാന്റേയും കുട്ടികളുടെയും ഭാഗ്യം കൊണ്ട് ഇവിടെനിന്നു രക്ഷപ്പെട്ടു.
ഇവിടെ അങ്ങനെ സംഭവിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു. പുഴ അപ്പുറത്തുകൂടെയായിരുന്നു പോയിരുന്നത്. ഇവിടെ ഒരു വെള്ളച്ചാലു പോലുമുണ്ടായിരുന്നില്ല. ഇപ്പൊ ഒരു പുഴ പോലെയായി. തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലമായിരുന്നു. അടുത്തടുത്തായി വീടുകളായിരുന്നു.''
ഇങ്ങനെ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ബാപ്പു പറഞ്ഞു. പുത്തുമല പൊട്ടിയിട്ടും ഇവിടെ കാര്യമായി ബാധിച്ചിട്ടില്ല. ആ വിശ്വാസത്തിലാണ് എല്ലാവരും ഇവിടെനിന്നു മാറാതെ നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Summary: Wayanad Mundakkai landslide live updates