ഡി.ജി.പിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ കുറിച്ചുള്ള നിലപാട് ഇടതുപക്ഷം വ്യക്തമാക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി

വ്യാജ ഏറ്റുമുട്ടലുകളെ ന്യായീകരിക്കുന്നതിലൂടെ ബെഹ്‌റ ഭരണകൂട ഭീകരതയെ ശരിവെക്കുകയാണ് ചെയ്തിട്ടുള്ളത്.

Update: 2021-06-28 16:21 GMT
Advertising

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ വര്‍ഗീയ പരാമര്‍ശങ്ങളെക്കുറിച്ച് ഇടതുപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്. ഡി.ജി.പി സ്ഥാനം ഒഴിയാന്‍ തയ്യാറെടുക്കുന്ന ബെഹ്‌റ ബി.ജെ.പിയോടുള്ള തന്റെ കൂറ് തെളിയിക്കാനാണ് ശ്രമിക്കുന്നത്. കേരള പോലീസ് സംഘ്പരിവാറിന്റെ പിടിയിലാണ് എന്നത് വീണ്ടും തെളിയിക്കപ്പെടുകയാണ്. കേരള പോലീസ് സംവിധാനത്തിന്റെ തലപ്പത്ത് ഇരുന്നുകൊണ്ട് ബി.ജെ.പിയുടെ വംശീയ ഉന്മൂലന രാഷ്ട്രീയത്തെ പ്രതിനിധീകരിക്കാനുള്ള ധൈര്യം ആരാണ് നല്‍കുന്നത്.

വ്യാജ ഏറ്റുമുട്ടലുകളെ ന്യായീകരിക്കുന്നതിലൂടെ ബെഹ്‌റ ഭരണകൂട ഭീകരതയെ ശരിവെക്കുകയാണ് ചെയ്തിട്ടുള്ളത്. തികച്ചും ഏകപക്ഷീയമായ പോലീസ് ആക്രമണത്തില്‍ രണ്ട് സ്ത്രീകളടക്കും ഒമ്പത് പേരെ കൊലചെയ്ത രീതിയെ ഇടതുപക്ഷ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. യു.എ.പി.എ അടക്കമുള്ള ഭീകര നിയമങ്ങളോടുള്ള നയം വ്യക്തമാക്കാന്‍ സി.പി.എം തയ്യാറാകണമെന്നും ഷഫീഖ് ആവശ്യപ്പെട്ടു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News