വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കരുത് - വെൽഫെയർ പാർട്ടി
"ഇടത്തരക്കാരെയും സാധാരണക്കാരെയും വലിയ തോതിൽ ബാധിക്കുന്ന നിരക്കു വർദ്ധനവാണ് കെ.എസ്.ഇ.ബി ശുപാർശ ചെയ്തിരിക്കുന്നത്."
തിരുവനന്തപുരം: ഗാർഹിക ഉപഭോക്താക്കൾടക്കം വൻ വൈദ്യുതി ചാർജ്ജ് വർദ്ധനവിന് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനിൽ വെച്ച ശുപാർശ അംഗീകരിക്കപ്പെട്ടാൽ അത് കേരളത്തിലെ ജനങ്ങൾക്ക് താങ്ങാനാവാത്ത ഭാരമായിരിക്കുമെന്നും വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കാതിരിക്കാൻ സർക്കാർ ഇടപെടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വിലക്കയറ്റവും നികുതിഭാരവും ജനങ്ങളുടെ ജീവിതത്തെ പ്രയാസത്തിലാക്കിയിരിക്കുന്നു. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെട്ടിച്ചില്ല.
ഇടത്തരക്കാരെയും സാധാരണക്കാരെയും വലിയ തോതിൽ ബാധിക്കുന്ന നിരക്കു വർദ്ധനവാണ് കെ.എസ്.ഇ.ബി ശുപാർശ ചെയ്തിരിക്കുന്നത്. ഇത് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചാൽ ജനജീവിതം പ്രതിസന്ധിയിലാകും. കെടുകാര്യസ്ഥതയും വൻകിടക്കാരുടെ കുടിശിക പിരിച്ചെടുക്കാത്തതും മൂലം ഉണ്ടായ പ്രതിസന്ധി ജനങ്ങളെ പിഴിഞ്ഞൂറ്റി പരിഹരിക്കാമെന്ന കെ.എസ്.ഇ.ബിയുടെ നയം സർക്കാർ അംഗീകരിക്കരുത്. വൈദ്യുതി നിരക്ക് വർദ്ധനവില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഗൗരവമായി നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.