മഴക്കെടുതിയില്‍ പത്തനംതിട്ടയില്‍ വ്യാപകനാശം; വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി മന്ത്രിമാര്‍

മന്ത്രിമാരായ വീണ ജോര്‍ജ്, ജെ ചിഞ്ചുറാണി തുടങ്ങിയവരാണ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്

Update: 2021-10-22 02:11 GMT
Editor : Nisri MK | By : Web Desk
Advertising

മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായ പത്തനംതിട്ടയില്‍ സന്ദര്‍ശനം നടത്തി വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍. മന്ത്രിമാരായ വീണ ജോര്‍ജ്, ജെ ചിഞ്ചുറാണി തുടങ്ങിയവരാണ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും ദുരിതത്തിലായവരെ സഹായിക്കുന്നതിനും നടപടികള്‍ വേഗത്തിലാക്കുമെന്ന് ഇരുവരും പറഞ്ഞു.

മഴക്കെടുതികളിലും വെള്ളപ്പൊക്കത്തിലുമായി കനത്ത നാശനഷ്ടങ്ങളാണ് പത്തനംതിട്ടയില്‍ സംഭവിച്ചത് . വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും സംഭവിച്ച നഷ്ടങ്ങള്‍ക്കു പുറമെ കാര്‍ഷിക മേഖലയിലും നിര്‍മാണ മേഖലയിലുമാണ് വ്യാപക നാശമുണ്ടായത്. ഇതേ തുടര്‍ന്നാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി മന്ത്രിമാര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തിയത്. മണിമലയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് തകരാറിലായ തിരുവല്ല കോമളം പാലം ഉടന്‍ സഞ്ചാര യോഗ്യമാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

വെള്ളപ്പൊക്ക ബാധിത മേഖലകളിലെ മുഴുവന്‍ പാലങ്ങളുടെയും ബല പരിശോധന നടത്തുമെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് വാക്സിനേഷന്‍ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതിയില്‍ വളര്‍ത്തു മൃഗങ്ങളെ നഷ്ടമായവര്‍ക്ക് മതിയായ സഹായം നല്കുമെന്നും കാലി തീറ്റ വിതരണം ചെയ്യുന്നതിനായി പ്രത്യേക തുക അനുവദിക്കുമെന്നും മന്ത്രി ചിഞ്ചു റാണി വ്യക്തമാക്കി.

കാര്‍ഷിക മേഖലയില്‍ മാത്രം ഇതുവരെ 13 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പത്തനംതിട്ട ജില്ലാ ഭരണകൂടം കണക്കാക്കുന്നത് . നിര്‍മാണ മേഖലയിലേതടക്കമുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ ജില്ലയില്‍ തുടരുകയാണ്.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News