സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത

വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ് നൽകി ​കേന്ദ്ര കാലാവസ്ഥ വകുപ്പ്

Update: 2024-08-14 00:57 GMT
Rains to ease: Warning lifted in eight districts; Yellow alert at four places, latest news malayalam, rain,kerala rains, മഴ കുറയും: എട്ട് ജില്ലകളിലെ മുന്നറിയിപ്പ് പിൻവലിച്ചു; നാലിടത്ത് യെല്ലോ അലർട്ട്
AddThis Website Tools
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകി. കണ്ണൂർ , കാസർകോട്  ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്.

തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കണ്ട് മുന്നറിയിപ്പുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി..

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

Web Desk

By - Web Desk

contributor

Similar News