'യുഡിഎഫ് പിന്തുണച്ചാല്‍ ധര്‍മടത്ത് പിണറായിക്കെതിരെ മത്സരിക്കും'; പി.വി അൻവർ
അന്‍വറിന്റെ പ്രതികരണം മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷനില്‍
Update: 2025-01-13 16:19 GMT


കോഴിക്കോട്: അടുത്ത തെരഞ്ഞെടുപ്പിൽ പിണറായിക്കെതിരെ മത്സരിക്കുമെന്ന് പി.വി അൻവർ. യുഡിഎഫ് പിന്തുണച്ചാല്‍ ധര്‍മടത്ത് പിണറായിക്കെതിരെ മത്സരിക്കുമെന്ന് പി.വി അൻവർ പറഞ്ഞു. മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷനിലായിരുന്നു അന്‍വറിന്റെ പ്രതികരണം.
'ഞാന്‍ കണക്കാക്കുന്നത് അടുത്ത തെരഞ്ഞെടുപ്പിലും പിണറായി മത്സരിക്കും എന്നുതന്നെയാണ്. അദ്ദേഹത്തിന്റെ ആഗ്രഹവും താല്‍പ്പര്യവും അടുത്ത മുഖ്യമന്ത്രി പദം ആണ്. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അവിടെ ഞാന്‍ മത്സരിക്കും'-പി.വി അൻവർ